മുംബൈ : മഹാരാഷ്ട്രയില്‍ കോവിഡ് മൂന്നാം തരംഗത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷം കോവിഡ് കേസുകള്‍ വര്‍ധിക്കുമെന്നും മൂന്നാം തരംഗം ഉണ്ടായേക്കാമെന്നുമാണ് മുന്നറിയിപ്പ്.
1.2 മില്യണ്‍ കേസുകള്‍ വരെ ഉണ്ടായേക്കാമെന്നാണ് കോവിഡ് ടാസ്ക് ഫോഴ്സ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 531 ഓക്സിജന്‍ ഉത്പാദന പ്ലാന്റുകള്‍ സ്ഥാപിക്കുകയും അവശ്യ മരുന്നുകള്‍ സ്റ്റോക് ചെയ്യുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,141 കോവിഡ് കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. 32 മരണങ്ങളും രേഖപ്പെടുത്തി. സംസ്ഥാനത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 66,15,299 ആയി ഉയര്‍ന്നപ്പോള്‍ മരണസംഖ്യ 1,40,345 ആയി. രോഗമുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 2.12 ശതമാനവുമാണ്.
അതേസമയം മഹാരാഷ്ട്രയില്‍ കോവിഡ് രണ്ടാം തരംഗം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും മൂന്നാം തരംഗം ഉണ്ടാവാന്‍ ഇടയില്ലെന്നും ആരോഗ്യവകുപ്പ് മന്ത്രി രാജേഷ് ടോപെ പറഞ്ഞു. കോവിഡ് രണ്ടാം തരംഗത്തില്‍ ഏറ്റവും ഉയര്‍ന്ന സജീവ കേസുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്നാം തരംഗത്തിന്റെ മുന്നറിയിപ്പ്.
Discussion about this post