ന്യൂഡല്‍ഹി: ഗ്രാമത്തിലേക്കുള്ള ബസ് സര്‍വീസ് നിര്‍ത്തലാക്കിയത് ബുദ്ധിമുട്ടുണ്ടാക്കിയെന്നും സര്‍വീസ് പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണക്ക് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ കത്ത്. റാണ്ഗ്രേഡ്ഡി ജില്ലയിലെ സ്വന്തം ഗ്രാമത്തിലേക്കുള്ള ബസ് സര്‍വീസ് വീണ്ടും തുടങ്ങണമെന്ന് ആവശ്യപ്പെട്ടാണ് വൈഷ്ണവി എന്ന സ്കൂള്‍ വിദ്യാര്‍ത്ഥിനി കത്തയച്ചത്.
കോവിഡിന് ശേഷം ബസ് സര്‍വീസ് നിര്‍ത്തുകയായിരുന്നുവെന്നും പെണ്‍കുട്ടി പരാതിപ്പെടുന്നു. അതേസമയം, കത്ത് ലഭിച്ചയുടന്‍ ചീഫ് ജസ്റ്റിസ് തെലങ്കാന റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറഷനുമായി ബന്ധപ്പെട്ട് ബസ് സര്‍വീസ് പുനഃരാരംഭിക്കാന്‍ നിര്‍ദേശം നല്കി.
കുട്ടിയുടെ പഠിക്കാനുള്ള അവകാശത്തെ നിഷേധിക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ചീഫ് ജസ്റ്റിന്റെ നിര്‍ദേശത്തിന് പിന്നാലെ ബസ് സര്‍വീസ് പുനഃരാരംഭിച്ചുവെന്ന് അറിയിച്ച് തെലങ്കാന റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് രംഗത്തെത്തി. കോര്പ്പറേഷന് മാനേജ്മെന്റ് വൈഷ്ണവിയുമായും അമ്മയുമായും ഫോണില്‍ സംസാരിക്കുകയും ചെയ്തു.
ഇക്കാര്യം കോര്‍പ്പറേഷനെ അറിയിച്ച ചീഫ് ജസ്റ്റിനോട് അവര്‍ നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. നേരത്തെ കേരളത്തില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയുടെ കത്തിനും ചീഫ് ജസ്റ്റിസ് മറുപടി നല്‍കിയിരുന്നു.
Discussion about this post