അതിര്‍ത്തിയില്‍ ദീപാവലി മധുരം പങ്കിട്ട് ഇന്ത്യാ-പാക് സൈനികര്‍; വൈറലായി ചിത്രങ്ങള്‍

ന്യൂഡല്‍ഹി: ഇന്ത്യാ-പാകിസ്താന്‍ അതിര്‍ത്തിയില്‍ ദീപാവലി മധുരം പങ്കിട്ട് ഇരുരാജ്യത്തേയും സൈനികര്‍. നിയന്ത്രണ രേഖയ്ക്ക് സമീപം തിത്തല്‍ പാലത്തില്‍ വെച്ചാണ് ഇന്ത്യാ-പാക് സൈനികര്‍ പരസ്പരം മധുര കൈമാറ്റം നടത്തിയതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ഇതിന് പുറമെ മറ്റ് അതിര്‍ത്തികളിലും ദീപാവലി മധുര കൈമാറ്റം നടന്നു. ഗുജറാത്തിലെ ഇന്ത്യാ-പാക് അതിര്‍ത്തിയിലും വാഗാ അതിര്‍ത്തിയിലും രാജസ്ഥാനിലെ ബാര്‍മെര്‍ മേഖലയിലും ഇരു സൈനികരും മധുര കൈമാറ്റം നടത്തി.

അതേസമയം, ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയിലും ഇരുവിഭാഗ സൈന്യങ്ങള്‍ മധുരം കൈമാറി. ഈദ്, ഹോളി, ആഘോഷ വേളകളിലും ഇത്തരത്തില്‍ പരസ്പരം മധുര വിതരണം നടത്താറുണ്ട്.

Exit mobile version