മുംബൈ: മുകേഷ് അംബാനിയും കുടുംബവും ലണ്ടനിലേക്ക് താമസം മാറ്റിയതായി റിപ്പോര്‍ട്ട്. ലണ്ടനില്‍ അടുത്തിടെ വാങ്ങിയ ബംഗ്ലാവിലേക്കാണ് മുകേഷ് അംബാനിയും കുടുംബവും മാറിയത്.
ലണ്ടനിലെ സ്റ്റോക് പാര്‍ക്കില്‍ ഈയിടെ വാങ്ങിയ ആഡംബര ബംഗ്ലാവിലേക്കാണ് അദ്ദേഹവും കുടുംബവും താമസം മാറിയത്. സ്റ്റോക് പാര്‍ക്കിലെ ബക്കിങ്ഹാം ഷെയറില്‍ മുന്നൂറ് ഏക്കര്‍ വിസ്തൃതിയുള്ള ബംഗ്ലാവാണ് കഴിഞ്ഞ ഏപ്രിലില്‍ അംബാനി സ്വന്തമാക്കിയത്. 592 കോടി രൂപയാണ് ഇതിന്റെ ചെലവ്.
ഭാവിയില്‍ തങ്ങളുടെ സമയം മുംബൈയിലും ലണ്ടനിലുമായി പങ്കിടാനാണ് അംബാനി കുടുംബത്തിന്റെ തീരുമാനം. ഏപ്രില്‍ മാസം 592 കോടി രൂപ മുടക്കി ബക്കിംഗ്ഹാംഷെയറില്‍ 300 ഏക്കറിലുള്ള ബംഗ്ലാവ് മുകേഷ് അംബാനി വാങ്ങിയിരുന്നു.
കോവിഡ് ലോക്ഡൗണ്‍ സമയങ്ങളില്‍ മുബൈയിലെയും ജംനഗറിലെയും വസതികളിലായിരുന്നു മുകേഷ് അംബാനിയും കുടുംബവും കഴിഞ്ഞത്. ഈ സമയത്താണ് മറ്റൊരു വീട് ആവശ്യമാണെന്ന് അംബാനി കുടുംബത്തിന് തോന്നിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇത്തവണ അംബാനിയുടെ ദീപാവലി ആഘോഷവും സ്റ്റോക് പാര്‍ക്കിലെ ബംഗ്ലാവിലായിരുന്നു. ഏറെക്കാലത്തിന് ശേഷം ആദ്യമായാണ് അംബാനി ദീപാവലി രാജ്യത്തിന് പുറത്ത് ആഘോഷിക്കുന്നത്. യുകെയിലെ വീട്ടില്‍ ക്ഷേത്രം ഒരുക്കാനും കുടുംബം തീരുമാനിച്ചിട്ടുണ്ട്. രാജസ്ഥാനില്‍ നിന്നുള്ള ശില്‍പ്പിയാണ് മന്ദിറിലേക്ക് വേണ്ട ഗണേഷ, രാധാ-കൃഷ്ണ, ഹനുമാന്‍ വിഗ്രഹങ്ങള്‍ തയ്യാറാക്കുന്നത്.
ബ്രിട്ടനിലെ പ്രധാനപ്പെട്ട കണ്‍ട്രി ക്ലബുകളില്‍ ഒന്നാണ് അംബാനി സ്വന്തമാക്കിയിട്ടുള്ളത്. സെലിബ്രിറ്റികള്‍ അടക്കം ഒത്തുകൂടുന്ന പഞ്ചനക്ഷത്ര ഹോട്ടലും ഗോള്‍ഫ് കോഴ്സും ഇതിലുണ്ട്.