ലക്നൗ: കുരങ്ങിനെ ഇടിച്ചിട്ട ബസ് ഡ്രൈവര്‍ക്ക് 2.5 ലക്ഷം രൂപ പിഴ ചുമത്തി. ഉത്തര്‍പ്രദേശിലെ ദുധ്വ ടൈഗര്‍ റിസര്‍വ്വിലാണ് കുരങ്ങിനുമേല്‍ ബസ് ഇടിച്ചത്.
കുരങ്ങിന് മേല്‍ വാഹനമിടിച്ചതിന് പിന്നാലെ ബസ് ഡ്രൈവര്‍ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നുവെന്നാണ് വനംവകുപ്പ് അധികൃതരുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ഉദ്യോഗസ്ഥര്‍ ഇയാളുടെ ബസും പിടിച്ചെടുത്തു. അതേസമയം ചുമത്തിയ 2.5 ലക്ഷം രൂപ പിഴയടച്ചതോടെ വാഹനം വിട്ടുകൊടുത്തു. ദിവസവും ഈ പ്രദേശത്തൂടെ നിരവധി തവണ കടന്നുപോകുന്ന പ്രാദേശിക ബസ്സാണ് കുരങ്ങനെ ഇടിച്ചത്.
മൃഗങ്ങളുടെ മേല്‍ വാഹനമിടിച്ചാല്‍ അത് സ്റ്റേറ്റ് ഹൈവേയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് റേഞ്ച് ഓഫീസര്‍ മനോജ് കശ്യപ് പറഞ്ഞു. മാത്രമല്ല, മൃഗങ്ങളുടെ കാറ്റഗറി അനുസരിച്ചും വാഹനങ്ങള്‍ക്കനുസരിച്ചും പിഴയും ശിക്ഷയും വ്യത്യാസപ്പെട്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post