ഗ്ലാസ്ഗോ : പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ തന്റെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. ഇസ്രയേലിലും മോഡി ജനപ്രിയനായ വ്യക്തിയാണെന്ന് പറഞ്ഞ അദ്ദേഹം ഗ്ലാസ്ഗോ ഉച്ചകോടിയുടെ ഭാഗമായ ഉഭയകക്ഷി ചര്‍ച്ചയ്ക്കിടെയാണ് മോഡിയെ തന്റെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്.
Israel's PM Bennett to @narendramodi: You are the most popular man in Israel. Come and join my party pic.twitter.com/0VH4jWF9dK
— Amichai Stein (@AmichaiStein1) November 2, 2021
ബെന്നറ്റിന്റെ ക്ഷണത്തിന് പൊട്ടിച്ചിരിയായിരുന്നു മോഡിയുടെ മറുപടി. സൗഹൃദസംഭാഷണത്തിലേര്പ്പെട്ടിരിക്കുന്ന ഇരുവരുടെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഹൈ ടെക്നോളജി, നവീകരണ മേഖലകളിലെ വിപുലീകരണം എന്നിവ സംബന്ധിച്ച് ഇസ്രയേലുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
PM Modi meeted Naftali Bennet for First time at COP26 in Scotland
"It was truly great to finally meet you, NarendraModi." Naftali Bennett tweeted
🇮🇱 🇮🇳#COP26#COP26Glasgow #India#Israeli #NarendraModi pic.twitter.com/6NfSfoxsVr— Naba Kumar Ray. (@Naba_KumarRay) November 1, 2021
പ്രധാനമന്ത്രി ആയ ശേഷം ബെന്നറ്റ് ആദ്യമായാണ് മോഡിയുമായി കൂടിക്കാഴ്ച നടത്തുന്നത്. കഴിഞ്ഞ ജൂണില്‍ ബെഞ്ചമിന്‍ നെതന്യാഹു സ്ഥാനമൊഴിഞ്ഞതോടെയായിരുന്നു ബെന്നറ്റിന്റെ സ്ഥാനക്കയറ്റം.
Discussion about this post