ഉത്തര്‍പ്രദേശ്:’ഐടിബിപി ഉദ്യോഗസ്ഥനായ തന്റെ അച്ഛന് സല്യൂട്ട് നല്കുന്ന മകള്‍’, സോഷ്യല്‍ലോകത്തിന്റെ ഹൃദയം കവര്‍ന്നിരിക്കുകയാണ് ഈ ചിത്രം. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചതാണ് ചിത്രം. ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു.
പോലീസ് യൂണിഫോമണിഞ്ഞ യുവതി ഐടിബിപി ഉദ്യോഗസ്ഥനായ തന്റെ അച്ഛന് സല്യൂട്ട് നല്‍കുന്നതാണ് ചിത്രം. മകളുടെ സല്യൂട്ട് സ്വീകരിച്ച അച്ഛന് മകള്‍ക്ക് തിരിച്ചും സല്യൂട്ട് അടിച്ചു. ഈ മനോഹര നിമിഷത്തിന്റെ ചിത്രം നിമിഷനേരം കൊണ്ടാണ് സാമൂഹിക മാധ്യമത്തില്‍ ഹിറ്റായത്.
ഉത്തര്‍പ്രദേശിലെ മോറാദാബാദിലുള്ള ഡോ. ബിആര്‍ അംബേദ്കര്‍ പോലീസ് അക്കാദമിയില്‍ നിന്ന് ബിരുദം നേടിയ അപേക്ഷ നിംബാഡിയയാണ് ചിത്രത്തിലെ മകള്‍. ഐടിബിപിയിലെ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ എപിഎസ് നിംബാഡിയ ആണ് ചിത്രത്തിലെ അച്ഛന്.
അപേക്ഷയുടെ പാസിങ് ഔട്ട് പരിപാടിക്കിടെയുള്ള ചിത്രമാണിത്. ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ഉദ്യോഗസ്ഥയായി അപേക്ഷ വൈകാതെ ഉത്തര്‍പ്രദേശ് പോലീസിന്റെ ഭാഗമാകും.
മൂന്ന് ചിത്രങ്ങളാണ് ഐ.ടി.ബി.പി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. അപേക്ഷ തന്റെ അച്ഛനും അമ്മയ്ക്കുമൊപ്പം നില്ക്കുന്നതും അച്ഛന് സമീപം നില്ക്കുന്നതും പിന്നെ അച്ഛന് സല്യൂട്ട് നല്‍കുന്നതും. നിംബാഡിയയുടെ കുടുംബം തലമുറകളായി പോലീസ് സേവനരംഗത്തുള്ളവരാണ്.
Discussion about this post