ക്രൂരമായി ഉപദ്രവിച്ചയാളില്‍ നിന്ന് തെരുവുനായയെ രക്ഷിച്ച് പശു. സൈബറിടത്ത് തരംഗം സൃഷ്ടിക്കുകയാണ് വ്യത്യസ്തമായ ഈ രക്ഷാപ്രവര്‍ത്തനം. ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഒരാള്‍ ഒരു തെരുവുനായയെ കഴുത്തിന് പിടിച്ച് നിരവധി തവണ മുകളിലേക്ക് വലിക്കുന്നതും വേദനയില്‍ നായ കരയുന്നതും കാണാം.
Karma 🙏🙏 pic.twitter.com/AzduZTqXH6
— Susanta Nanda IFS (@susantananda3) October 31, 2021
അയാള്‍ ഇത് ആവര്‍ത്തിച്ചുകൊണ്ടിരിക്കെ ഒരു പശു ഇയാള്‍ക്കുനേരെ ഓടിയെത്തുകയും തലകൊണ്ടിടിച്ച് നിലത്തിടുകയും ചെയ്യുകയായിരുന്നു. പശു ആയാളെ നിലത്തേക്ക് തള്ളിയിട്ട ശേഷം ആക്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസറായ സുശാന്ത നന്ദയാണ് ‘കര്‍മ്മ’ എന്ന തലക്കെട്ടോടെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
Discussion about this post