ഷമിയെ പിന്തുണച്ചു; വിരുഷ്‌ക ദമ്പതികളുടെ 9 മാസം പ്രായമായ കുഞ്ഞിനെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി

മുഹമ്മദ് ഷമിയെ പിന്തുണച്ചതിന് പിന്നാലെ വിരാട് കോഹ്‌ലിക്കെതിരായ സൈബര്‍ ആക്രമണം മകളിലേയ്ക്കും. വിരുഷ്‌ക ദമ്പതികളുടെ ഒന്‍പതുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ബലാത്സംഗം ചെയ്യുമെന്നാണ് ഭീഷണി എത്തിയിരിക്കുന്നത്.

വിരാട് കോലിയുടേയും അനുഷ്‌ക ശര്‍മ്മയുടേയും . ദുബായ് ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 24ന് നടന്ന പാകിസ്താനെതിരായ മത്സരത്തിലെ പരാജയമാണ് മുഹമ്മദ് ഷമിക്കെതിരായ സൈബര്‍ ആക്രമണത്തിന് തുടക്കമായത്. മത്സരം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് വിരാട് കോഹ്‌ലി ഷമിക്ക് പിന്തുണയുമായി എത്തിയത്. ശേഷമാണ് കടുത്ത സൈബര്‍ ആക്രമണത്തിന് ഇരയായത്. ഇതോടെ, താരദമ്പതികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നിരവധി പേര്‍ രംഗത്തെത്തി.

കോഹ്‌ലി ഷമിയെ പിന്തുണച്ചത് ഇങ്ങനെ;

‘ ഞങ്ങള്‍ മൈതാനത്ത് കളിക്കുകയാണ്. സോഷ്യല്‍ മീഡിയയിലെ നട്ടെല്ലില്ലാത്ത ഒരു കൂട്ടം ആളുകളല്ല ഞങ്ങള്‍. നട്ടെല്ലില്ലാത്ത, ജീവിതത്തില്‍ ആളുകളെ അഭിമുഖീകരിക്കാന്‍ കഴിയാത്തവരാണ് മോശം ട്രോളുകള്‍ പടച്ചുവിടുന്നത്. വ്യക്തിപരമാണ് ഇവരുടെ ആക്രമണങ്ങള്‍, അത് ഭയപ്പെടുത്തുന്നു. എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. എന്നാല്‍ മതത്തിന്റെ പേരില്‍ വേര്‍തിരിച്ച് നിര്‍ത്തുമെന്ന് കരുതിയില്ല. മതത്തിന്റെ പേരില്‍ വിവാദമുണ്ടാക്കുന്നവരോട് സഹതാപം മാത്രം. ടീം ഇന്ത്യയുടെ സാഹോദര്യം തകര്‍ക്കാനാവില്ല. ഷമിക്ക് 200 ശതമാനം പിന്തുണ നല്‍കുന്നു ഷമിയുടെ പ്രതിബദ്ധത ചോദ്യം ചെയ്യാനാവില്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയെ നിരവധി മത്സരങ്ങളില്‍ ജയിപ്പിച്ച താരമാണ് ഷമി. ടെസ്റ്റ് ക്രിക്കറ്റില്‍ ജസ്പ്രീത് ബുമ്രക്കൊപ്പം ഇന്ത്യയുടെ പ്രധാന ബൗളറാണ് അദേഹം’

Exit mobile version