ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടര്‍ വിലയില്‍ വന്‍ വര്‍ധനവ്. ഇന്ധനവില വര്‍ധനവില്‍ ജനം പൊറുതി മുട്ടി നില്‍ക്കവെയാണ് ഇരുട്ടിയായി വാണിജ്യ സിലിണ്ടറിനും കുത്തനെ വില ഉയര്‍ന്നിരിക്കുന്നത്. വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 266 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ 19 കിലോഗ്രാം സിലിണ്ടറിന് വില രണ്ടായിരത്തിലധികം കൊടുക്കണം.
അതേസമയം, ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വില വര്‍ധിപ്പിക്കാത്തത് നേരിയ ആശ്വാസം നല്‍കുന്നു. ഡല്‍ഹിയില്‍ 2000.5 മുംബൈയില്‍ 1950 കൊല്‍ക്കത്തയില്‍ 2073.50, ചെന്നൈയില്‍ 2133 എന്നിങ്ങനെയാണ് പുതിയ വില. കഴിഞ്ഞ മാസമാണ് ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വില വര്‍ധിപ്പിച്ചത്. ഒരു സിലിണ്ടറിന് 15 രൂപ എന്ന നിരക്കിലായിരുന്നു വില വര്‍ധനവ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ നാല് തവണയാണ് ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വില വര്‍ധിപ്പിച്ചത്.
Discussion about this post