ന്യൂഡല്‍ഹി : ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് ആശുപത്രി വിട്ടു. പനിയെയും ക്ഷീണത്തെയും തുടര്‍ന്ന് ഇക്കഴിഞ്ഞ 13നാണ് അദ്ദേഹത്തെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്.
പതിനെട്ട് ദിവസമായി എയിംസില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കാര്‍ഡിയോളജിസ്റ്റ് നിതീഷ് നായിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മന്‍മോഹന്‍ സിങ്ങിനെ ചികിത്സിച്ചത്. ഇന്നലെ വൈകിട്ട് 5.20നായിരുന്നു ഡിസ്ചാര്‍ജ്.
ഏപ്രിലില്‍ കോവിഡ് പിടിപെട്ടതിനെ തുടര്‍ന്നും അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു.