ചിത്രകൂട്ട് : യുപി സര്‍ക്കാര്‍ തലയ്ക്ക് 5.5 ലക്ഷം വിലയിട്ടിരുന്ന കുപ്രസിദ്ധ കൊള്ളക്കാരന് ഗൗരി യാദവിനെ പോലീസ് വെടി വെച്ചു കൊന്നു. ശനിയാഴ്ച രാവിലെ ഉത്തര്‍പ്രദേശ് സ്പെഷ്യന്‍ ടാസ്ക് ഫോഴ്സുമായുള്ള ഏറ്റമുട്ടലിലായിരുന്നു അന്ത്യം.
ചിത്രകൂട്ട് ജില്ലയിലെ ബഹില്പുവാര പോലീസ് സ്റ്റേഷന് സമീപമുള്ള കാട്ടില്‍ വെച്ച് ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ഏറ്റുമുട്ടല്‍. ഗൗരി യാദവിന്റെ സംഘം ഇവിടെ ക്യാംപ് ചെയ്യുന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് പരിശോധന നടത്തുകയായിരുന്നു. സംഘാംഗങ്ങളില്‍ ചിലര്‍ പോലീസ് പിടിയിലായിട്ടുണ്ട്. സംഭവ സ്ഥലത്ത് നിന്ന് എകെ 47 റൈഫിളുകളും കലാഷ്നിക്കോവ് സെമി ഓട്ടോമാറ്റിക് റൈഫിളുകളും ഉള്‍പ്പെടുന്ന വന്‍ ആയുധശേഖരമാണ് പിടികൂടിയിരിക്കുന്നത്.
ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലുമായി 20ല്‍ കൂടുതല്‍ കേസുകളില്‍ പ്രതിയാണ് ഗൗരി യാദവെന്ന് പോലീസ് അറിയിച്ചു. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ഉള്ളത്. മധ്യപ്രദേശ് സര്‍ക്കാര്‍ ഇയാള്‍ക്ക് 50000 രൂപ വിലയിട്ടിരുന്നു.
Discussion about this post