മുംബൈ: ആര്‍തര്‍ റോഡ് ജയിലിലെ തടവുപുള്ളികളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക, നിയമ സഹായങ്ങളും വാഗ്ദാനം ചെയ്ത് ബോളിവുഡ് നടന് ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന്. ജയില്‍ അധികൃതരാണ് സഹായം വാഗ്ദാനം ചെയ്ത വിവരം പങ്കുവെച്ചത്. മയക്കുമരുന്നു കേസില്‍ അറസ്റ്റിലായതിന് ശേഷം ആര്യന് ഖാനെ ആര്‍തര്‍ റോഡ് ജയിലിലാണ് താമസിപ്പിച്ചിരുന്നത്.
കഴിഞ്ഞ ദിവസം ആര്യന് കേസില്‍ ജാമ്യം ലഭിച്ചിരുന്നു. ബോംബൈ ഹൈക്കോടതിയാണ് ആര്യന് ജാമ്യം അനുവദിച്ചത്. ജയില്‍ വാസത്തിനിടെ പരിചയത്തിലായ ഏതാനും തടവുകാരുടെ കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞ ആര്യന് അവര്‍ക്ക് തന്നാലാകുന്ന സാമ്പത്തിക സഹായവും നിയമസഹായവും വാഗ്ദാനം ചെയ്യുകയായിരുന്നു.
ജാമ്യം കിട്ടി ആര്യന് പുറത്തിറങ്ങുന്നതിന് മുന്‍പ് ജയില്‍ ജീവനക്കാരോട് നന്ദി പറഞ്ഞു. ഒക്ടോബര്‍ 2 നാണ് നാര്‍കോട്ടിക് കണ്‍ട്രോണ്‍ ബ്യൂറോ ആഡംബര കപ്പലില്‍ നടത്തിയ റെയ്ഡില്‍ ആര്യന് ഖാന്, അര്‍ബാസ് മര്‍ച്ചന്റ്, മുണ്‍മുണ്‍ ധമേച്ച എന്നിവരടക്കം 11 പേര് അറസ്റ്റിലാകുന്നത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേരാണ് പിടിയിലായത്.