മുംബൈ : താനനുഭവിച്ച മാനസികപീഡനത്തിന് നഷ്ട പരിഹാരമായി 75 കോടി രൂപ നല്‍കണമെന്നാവശ്യപ്പെട്ട് നടി ശില്‍പ്പാ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കും നോട്ടീസ് അയച്ച് മോഡല്‍ ഷെര്‍ലിന്‍ ചോപ്ര. ഇരുവരും അധോലോകക്കുറ്റവാളികളെ ഉപയോഗിച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്നും ഷെര്‍ലിന്‍ ആരോപിക്കുന്നു. ഇരുവര്‍ക്കുമെതിരെ താരം മുംബൈ പോലീസില്‍ നേരത്തെ പരാതി നല്‍കിയിരുന്നു.
രാജ് കുന്ദ്ര തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും ശില്‍പ്പാ ഷെട്ടി മാനസികപീഡനത്തിനും തട്ടിപ്പിനും ഇരയാക്കിയെന്നുമാണ് ഷെര്‍ലിന്‍ നല്കിയ പരാതിയില്‍ പറയുന്നത്. കെട്ടിച്ചമച്ച പരാതിനല്‍കി തങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് 50 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ശില്‍പ്പയും ഭര്‍ത്താവും ഷെര്‍ലിന്‍ ചോപ്രയക്ക് വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.
ഇതിനോടുള്ള പ്രതികരണമായാണ് 75 കോടി രൂപ ആവശ്യപ്പെട്ട് ഷെര്‍ലിന്‍ ചോപ്ര മറുപടി നോട്ടീസ് അയച്ചത്. അധോലോകക്കുറ്റവാളികളെ ഉപയോഗിച്ച് ശില്‍പ്പയും രാജും ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും മുംബൈ പോലീസ് തന്റെ മൊഴി രേഖപ്പെടുത്തണമെന്നും ഷെര്‍ലിന്‍ ചോപ്ര ആവശ്യപ്പെടുന്നു. 2019 മാര്‍ച്ച് 27-ന് രാത്രി വൈകി രാജ് കുന്ദ്ര തന്റെ വീട്ടിലെത്തിയെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് നേരത്തേ നല്കിയ പരാതിയില്‍ ഷെര്‍ലിന്‍ പറഞ്ഞിട്ടുള്ളത്.
Discussion about this post