ന്യൂഡൽഹി: കോവിഡ് മഹാമാരിക്കാലത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ അലോപതിയെ തെറ്റായി ചിത്രീകരിച്ച സംഭവത്തിൽ പതജ്ഞലി തലവൻ രാംദേവിനെതിരെ ഡൽഹി ഹൈക്കോടതി സമൻസ് അയച്ചു.
അലോപതി ഡോക്ടർമാരുടെ സംഘടന സമർപ്പിച്ച പരാതിയിലാണ് നടപടി. അലോപതിയെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തുന്നുവെന്നായിരുന്നു ആരോപണം. പരാതിയിൽ മറുപടി നൽകാൻ രാംദേവിന് ജസ്റ്റിസ് സി ശരിശങ്കർ നാലാഴ്ചത്തെ സമയം അനുവദിച്ചിരുന്നു.
അതേസമയം, രാംദേവിനെതിരായ കേസ് നിസാരമായി കാണരുതെന്നാണ് ഡോക്ടർമാരുടെ സംഘടനയുടെ ആവശ്യം. ഹർജിയിൽ ആചാര്യ ബാലകൃഷ്ണക്കും പതജ്ഞലി ആയുർവേദക്കുമെതിരെയും സമൻസ് അയച്ചിട്ടുണ്ട്. രാംദേവിന് വേണ്ടി മുതിർന്ന അഭിഭാഷകനായ രാജീവ് നായരാണ് ഹാജരായത്.
കേസിൽ രാംദേവിനെതിരെ ഉയർന്ന ആരോപണങ്ങൾ അഭിഭാഷകൻ നിഷേധിച്ചു. കോവിഡ് ബാധിച്ച നിരവധിപേരുടെ മരണത്തിന് അലോപതി കാരണമായെന്നായിരുന്നു രാംദേവിന്റെ ആരോപണം.
Discussion about this post