വിവാഹദിനത്തില്‍ സ്വന്തം വീട്ടുകാരോട് യാത്ര പറയുമ്പോള്‍ കണ്ണീരൊഴുക്കുന്ന വധുക്കളെയാണ് പൊതുവെ കാണാറുള്ളത്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായ ഒരു വിവാഹ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.
വിവാഹദിനത്തില്‍ സൂപ്പര്‍ കൂളായി നിന്ന് തനിക്കിപ്പോള്‍ കരയാന്‍ പറ്റില്ലെന്ന് പറയുന്ന വധുവിന്റെ വീഡിയോ ആണ് ഇപ്പോള്‍ ചിരിപടര്‍ത്തുന്നത്. വിവാഹ ചടങ്ങുകളെല്ലാം പൂര്‍ത്തിയായി വീട്ടുകാരോട് യാത്ര പറയുന്ന വധുവാണ് വീഡിയോയിലുള്ളത്. ഇഷിത തുക്രാല്‍ എന്ന യുവതിയാണ് രസകരമായി തന്റെ യാത്രപറച്ചില്‍ നടത്തിയത്.
യാത്ര പറയവേ നിറഞ്ഞ കണ്ണുകളോടെ നില്ക്കുന്ന അമ്മയോട് സംസാരിക്കുകയാണ് ഇഷിത. തനിക്കിപ്പോള്‍ കരയാന്‍ പറ്റില്ലെന്നും മേക്ക്അപ് ഉണ്ടെന്നും ഫോട്ടോകള്‍ എടുക്കാനുണ്ടെന്നും ഇഷിത അമ്മയോട് പറയുന്നു. കരച്ചിലിന്റെ വക്കോളമെത്തിയ അമ്മയെ ആശ്വസിപ്പിക്കുന്നുമുണ്ട് ഇഷിത. ഏറ്റവും മനോഹരമായ യാത്ര പറച്ചില് എന്നാണ് വീഡിയോക്ക് കീഴെ പലരും കമന്റ് ചെയ്യുന്നത്.
Discussion about this post