ന്യൂഡല്‍ഹി: കര്‍ഷക സമരം നടക്കുന്ന ഡല്‍ഹി – ഹരിയാന അതിര്‍ത്തിയിലുണ്ടായ അപകടത്തില്‍ മൂന്നു കര്‍ഷക സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. ഡിവൈഡറില്‍ ഇരിക്കുകയായിരുന്നു കര്‍ഷക സ്ത്രീകള്‍ക്ക് നേരെ ട്രക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍ രണ്ടുപേര്‍ സംഭവ സ്ഥലത്തു വെച്ചും ഒരാള്‍ ആശുപത്രിയില്‍ വെച്ചുമാണ് മരണപ്പെട്ടത്.
കാര്‍ഷിക ബില്ലിനെതിരെ കഴിഞ്ഞ 11 മാസത്തിലേറെയായി ഡല്‍ഹി – ഹരിയാന അതിര്‍ത്തിയായ തിക്രിയില്‍ കര്‍ഷകര്‍ സമരം ചെയ്തു വരികയാണ്. ഇതിനിടെയാണ് അപ്രതീക്ഷിത അപകടമുണ്ടായത്. ഓട്ടോ റിക്ഷാ കാത്ത് ഡിവൈഡറില്‍ ഇരിക്കുകയായിരുന്നു സ്ത്രീകളെയാണ് ട്രക്ക് ഇടിച്ചിട്ടത്. അപകടത്തിന് പിന്നാലെ ഡ്രൈവര്‍ ഓടിരക്ഷപെട്ടതായി പോലീസ് പറയുന്നു. മരിച്ച സ്ത്രീകള്‍ പഞ്ചാബിലെ മാന്‍സാ ജില്ലയില്‍ നിന്നുള്ളവരാണെന്നാണ് വിവരം.