ന്യൂഡല്‍ഹി: രാജ്യത്ത് ഡിസംബര്‍ ഒന്നിന് മുന്‍പായി പ്രായപൂര്‍ത്തിയായ എല്ലാവര്ക്കും ആദ്യ ഡോസ് കോവിഡ് വാക്സീന് ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ.
രണ്ടാം ഡോസ് എത്രയും പെട്ടെന്ന് ലഭ്യമാക്കാന്‍ ആവശ്യമായ സജ്ജീകരണമൊരുക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ വിളിച്ച ആരോഗ്യമന്ത്രിമാരുടെ യോഗത്തില്‍ മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.
48 ജില്ലകളില്‍ 50% പേര്‍ക്ക് മാത്രമാണ് ആദ്യ ഡോസ് ലഭിച്ചിട്ടുള്ളത്. അതിനാല്‍ വീടുകള്‍ തോറും പ്രചാരണം നടത്തി എല്ലാവരും വാക്സീന് സ്വീകരിക്കുന്നു എന്ന് ഉറപ്പാക്കേണ്ടതുണ്ട്. പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷന് പ്രകാരം ലഭിക്കുന്ന തുക സംസ്ഥാനങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കണമെന്നും ആരോഗ്യ മന്ത്രി നിര്‍ദേശിച്ചു.
77% of eligible population in India has been vaccinated against COVID with first dose. 32% people have received both the doses. More than 10 crores people haven't taken second dose of vaccine. People who are eligible for second dose should take the vaccine: Union Health Minister pic.twitter.com/Y3jFeaUC23
— ANI (@ANI) October 27, 2021
Discussion about this post