ആഗ്ര: ഞാന്‍ പോയാലും അമ്മ പോരാടണം നീതിയ്ക്ക് വേണ്ടി, ഇത് മറ്റാരുടെയും അല്ല പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ദളിത് പെണ്‍കുട്ടിയുടെ അവസാന വാക്കുകളാണ്. മകളുടെ ദയനീയ അവസ്ഥയില്‍ നോക്കി തകര്‍ന്ന് നില്ക്കുന്ന മാതാവിന് കരുത്ത് പകരുന്നതായിരുന്നു അവസാന വാക്കുകള്‍.
ചൊവ്വാഴ്ചയാണ് സ്കൂളില്‍ നിന്ന് മടങ്ങും വഴി സഞ്ജലി ചാണക്യ എന്ന പത്താം ക്ലാസുകാരി കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ട് പേര് പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. അവള്‍ക്ക് 55 ശതമാനം പൊള്ളലേറ്റിരുന്നു. ശ്വാസനാളത്തിലും പൊള്ളലേറ്റു. ഇതാണ് മരണത്തിന് ഇടയാക്കിയത്.
നൌമീല്‍ ഗ്രാമത്തിലെ അഷര്‍ഫി ദേവി ചിദ്ദ സിങ് ഇന്റര്‍കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു സഞ്ജലി. ഐപിഎസ് ആയിരുന്നു ലക്ഷ്യം. അജ്ഞാതരായ രണ്ട് പേര് തീ കൊളുത്തിയ പെണ്‍കുട്ടിയെ ആദ്യം എസ്എന്‍ മെഡിക്കല്‍ കോളേജിലും പിന്നീട് ഡല്‍ഹി സഫ്ദര്‍ജങ് ഹോസ്പിറ്റലിലും പ്രവേശിപ്പിക്കുകയായിരുന്നു. 36 മണിക്കൂര്‍ നീണ്ട ചികിത്സ നല്‍കിയെങ്കിലും ഫലമുണ്ടായില്ല, പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി. സഞ്ജലിക്കെതിരെ അക്രമം നടത്തിയത് ആരാണെന്ന് ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല.
Discussion about this post