സൂററ്റ്: മദ്യ നിരോധനമുള്ള ഗുജറാത്തില്‍ 21 സ്ത്രീകളെ മദ്യപിച്ചുവെന്ന സംശയത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്തു. പിപ്ലോഡിലെ ഹോട്ടലില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് സ്ഥലത്ത് പോലീസ് പരിശോധന നടത്തുകയായിരുന്നു. ഒഴിഞ്ഞ മദ്യക്കുപ്പികളും സ്ഥലത്തു നിന്നും കണ്ടെടുത്തു.
ആശുപത്രിയില്‍ രക്ത പരിശോധനക്ക് വിധേയരാക്കി. കോടതിയില്‍ ഹാജരാക്കിയ വനിതകളെ ജാമ്യത്തില്‍ വിട്ടു. നേരത്തെ ആറ് യുവതികളെയും എട്ട് പുരുഷന്മാരെയും മദ്യം ഉപയോഗിച്ചതിന് അറസ്റ്റ് ചെയ്തിരുന്നു.
മദ്യം നിര്‍മിക്കുന്നതും സൂക്ഷിക്കുന്നതും വില്പന നടത്തുന്നതും ഉപയോഗിക്കുന്നതും ഗുജറാത്തില്‍ നിയമം മൂലം നിരോധിച്ചിട്ടുണ്ട്.
Discussion about this post