റോഡിലെ കുഴികള്‍ അടയ്ക്കണമെന്ന് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ അഭ്യര്‍ത്ഥന; മുഖ്യമന്ത്രിക്ക് തന്റെ ‘കുഞ്ഞു സമ്പാദ്യം’ നല്‍കാമെന്ന് ധവാനി

Karnataka CM | Bignewslive

നഗരത്തിലെ കുഴികള്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് രണ്ടാംക്ലാസുകാരിയുടെ വീഡിയോ സന്ദേശം. തിപ്ത്തൂരില്‍ നിന്നുള്ള ഏഴാം ക്ലാസുകാരിയായ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ധവാനി എന്‍ ആണ് അഭ്യര്‍ത്ഥനയുമായി എത്തിയത്. കുഴികള്‍ നിറഞ്ഞ റോഡുകള്‍ നികത്തുന്നതിന് തന്റെ പോക്കറ്റ് മണിയും ഈ കുരുന്ന് വാഗ്ദാനം ചെയ്യുന്നുണ്ട്.

നേരത്തെ ധവാനിയുടെ അമ്മ രേഖ നവീന്‍ കുമാറിന് റോഡിലെ ഒരു കുഴിയില്‍പ്പെട്ട് അപകടമുണ്ടാകുകയും കാല് ഒടിയുകയും ചെയ്തിരുന്നു. ബൊമ്മൈയെ കന്നഡയില്‍ മുത്തച്ഛന്‍ എന്ന് പരാമര്‍ശിച്ചാണ് ധവാനി സംസാരിക്കുന്നത് കുഴികള്‍ നിറഞ്ഞ ബെംഗളൂരു റോഡുകളുടെ അവസ്ഥ ദയനീയമാണെന്ന് അവര്‍ അദ്ദേഹത്തോട് വിശദീകരിച്ചു. ‘ദയവായി ഈ കുഴികള്‍ ശരിയാക്കൂ. അവ മരണക്കെണികളായി മാറിയിരിക്കുന്നു. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നു. അവരുടെ കുടുംബങ്ങള്‍ അനാഥമാണ്. അവരുടെ കുടുംബങ്ങളെ ആരു പരിപാലിക്കുമെന്നും പെണ്‍കുട്ടി വീഡിയോയില്‍ ചോദിക്കുന്നുണ്ട്.

കുഴികള്‍ കാരണം നിരവധി തവണ ബൈക്കില്‍ നിന്ന് വീണതിനാലാണ് താന്‍ വിഡിയോ ചെയ്തതെന്നും ധവാനി പറയുന്നുണ്ട്. ഹെഗ്ഗനഹള്ളിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന ധവാനി തന്നെയാണ് ഈ വിഡിയോ ചെയ്തതെന്ന് പെണ്‍കുട്ടിയുടെ അമ്മ പറയുന്നു.

Exit mobile version