കശ്മീര്‍ വിഷയത്തില്‍ പാകിസ്താനോട് ചര്‍ച്ചയ്ക്കില്ലെന്ന് അമിത് ഷാ

ശ്രീനഗര്‍ : കശ്മീര്‍ വീഷയത്തില്‍ പാകിസ്താനോട് ചര്‍ച്ചയ്ക്കില്ലെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. കഴിഞ്ഞ ദിവസം ശ്രീനഗറില്‍ നടന്ന പൊതുസമ്മേളനത്തിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. കശ്മീര്‍ സംബന്ധിച്ച് പാകിസ്താനോട് ചര്‍ച്ച നടത്തുന്നതിലും ഉപകാരപ്രദം കശ്മീരിലെ യുവജനങ്ങളോട് സംസാരിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

“കശ്മീര്‍ വിഷയത്തില്‍ പാകിസ്താനോട് ചര്‍ച്ച നടത്താനാണ് മുന്‍മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല എന്നോട് ആവശ്യപ്പെടുന്നത്. എനിക്ക് കശ്മീര്‍ ജനതയോടാണ് സംസാരിക്കാനുള്ളത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി കശ്മീര്‍ ജനത നിരന്തരമായ പീഡനങ്ങള്‍ അനുഭവിച്ച് വരികയാണ്. 40,000 മനുഷ്യര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അതില്‍ സാധാരണ ജനങ്ങളും സൈനികരുമുണ്ട്. ഇപ്പോള്‍ എല്ലാ രക്തച്ചൊരിച്ചിലുകള്‍ക്കും അറുതിയായിരിക്കുന്നു.” അമിത് ഷാ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കീഴില്‍ കശ്മീര്‍ സമാധാനത്തിന്റെയും വികസനത്തിന്റെയും ഒരു പുതുയുഗത്തിലാണെന്ന് അമിത്ഷാ കൂട്ടിച്ചേര്‍ത്തു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ശനിയാഴ്ചയാണ് അമിത് ഷാ കശ്മീരിലെത്തിയത്.

Exit mobile version