ന്യൂഡല്‍ഹി: രാജ്യത്ത് ഏറെ വിവാദമായ സംഘപരിവാര്‍-ബിജെപി നേതാക്കളുടെ ഹനുമാന്റെ ജാതി പരാമര്‍ശത്തിന് പിന്നാലെ ഹനുമാന് കായിക താരമായിരുന്നെ പ്രസ്താവനയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും യുപി സ്പോര്‍ട്സ് മന്ത്രിയുമായ ചേതന്‍ ചൗഹാന്. ആരും അദ്ദേഹത്തിന്റെ ജാതി ചര്‍ച്ച ചെയ്യരുതെന്നും ഹനുമാന് സ്പോര്‍ട്സ് താരമാണെന്നുമായിരുന്നു ചേതന്റെ പ്രസ്താവന.
‘ശത്രുക്കളുമായി മല്ലയുദ്ധം ചെയ്യുന്ന ഒരു കായിക താരമാണ് ഹനുമാന് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. രാജ്യത്തെ എല്ലാ കായികതാരങ്ങളും അദ്ദേഹത്തെ ആരാധിക്കുന്നു. താരങ്ങള്‍ അദ്ദേഹത്തെ ആരാധിക്കുന്നത് അദ്ദേഹത്തിന്റെ ജാതി നോക്കിയിട്ടല്ല. ഒരു മഹാത്മാവിന് ജാതിയില്ല, അതിനാല്‍ ഹനുമാനും ജാതിയില്ല. ഞാന്‍ അദ്ദേഹത്തെ ദൈവമായി കാണുന്നു. അദ്ദേഹത്തെ ഏതെങ്കിലും ജാതിയുമായി ബന്ധപ്പെടുത്തേണ്ട ആവശ്യമില്ല’ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഹനുമാന് ഒരു ദളിത് ആദിവാസിയാണെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ മുന്‍ പരാമര്‍ശം. പിന്നാലെ ഹനുമാന് മുസ്ലിമാണെന്ന വാദവുമായി ബിജെപി നേതാവ് ബുക്കാല്‍ നവാബ് രംഗത്തെത്തി.
എന്നാല്‍ ഹനുമാന് ശരിക്കും ജാട്ട് വിഭാഗക്കാരനായിരുന്നു എന്ന വാദവുമായാണ് ഉത്തര്‍ പ്രദേശ് മന്ത്രി ചൗധരി ലക്ഷ്മി നാരായണ്‍ രംഗത്തെത്തിയത്.
Discussion about this post