റാഞ്ചി: ലൈംഗിക തൊഴിലാളിയാകാന്‍ വിസമ്മതിച്ച അനുജത്തിയെ കാമുകന്മാരുടെ സഹായത്തോടെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി വഴിയില്‍ തള്ളിയ സഹോദരിമാര്‍ പിടിയില്‍. ഇവരുടെ കാമുകന്മാരുള്‍പ്പടെ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏഴ് മാസം മുന്‍പാണ് 17 കാരിയെ കാണാതായത്. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സോനാര്‍ അണക്കെട്ടിന് സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്.
പെണ്‍കുട്ടിയുടെ മൂത്ത സഹോദരിയായ രാഖിദേവി, ധനഞ്ജയ് അഗര്‍വാള്‍ എന്നിവര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ നിരന്തരം വേശ്യാവൃത്തിയ്ക്ക് വേണ്ടി നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ ഇതിന് തയ്യാറാകാതിരുന്ന പെണ്‍കുട്ടി മറ്റൊരാളുമായി അടുപ്പത്തിലായി. മാതാപിതാക്കള്‍ മുന്‍പേ മരിച്ചുപോയതിനാല്‍ രാഖിദേവിയ്ക്കൊപ്പമായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്. പെണ്‍കുട്ടിയെ ലൈംഗികതൊഴിലിലെത്തിക്കാനും ശ്രമം നടത്തിയിരുന്നു.
രാഖിദേവി, സഹോദരി രൂപാദേവി, സഹോദരീ ഭര്‍ത്താവ് ധനഞ്ജയ് അഗര്‍വാള്‍, രാഖിയുടെ കാമുകന്മാരായ പ്രതാപ് കുമാര്‍, നിതീഷ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇതില്‍ നിതീഷ് ഒഴികെ എല്ലാവരെയും പിടികൂടി. നിതീഷിനായുള്ള അന്വേഷണം നടത്തി വരികയാണ്.
Discussion about this post