മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാൻ ബിജെപിയിൽ ചേർന്നാൽ മകൻ ആര്യൻ ഖാന്റെ കേസുമായി ബന്ധപ്പെട്ട മയക്കുമരുന്ന് പഞ്ചസാരയായി മാറുമെന്ന് മഹാരാഷ്ട്ര മന്ത്രി ഛഗൻ ഭുജ്ബൽ.
ആഡംബര കപ്പലിലെ ലഹരിപാർട്ടിയുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ പിടിയിലായതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഛഗൻ ഭുജ് ബിജെപിക്കെതിരെ പരിഹാസമുയർത്തിയത്.
ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് 3000 കിലോ ഹെറോയിൻ പിടിച്ച സംഭവം അന്വേഷിക്കുന്നതിന് പകരം ഷാരൂഖിനെ വേട്ടയാടാനാണ് എൻസിബിക്ക് താൽപര്യമെന്നും എൻസിപി നേതാവ് കൂടിയായ ഭുജ്ബൽ ആരോപിച്ചു.
ആഡംബര കപ്പലിൽനിന്ന് മയക്കുമരുന്ന് പിടിച്ചെടുത്ത കേസിൽ ജാമ്യത്തിനായുള്ള ആര്യൻ ഖാന്റെ ഹർജികൾ എൻഡിപിഎസ് കോടതി തള്ളിയിരുന്നു. നിലവിൽ മുംബൈ ആർതർ റോഡ് ജയിലിലാണ് ആര്യൻ ഖാൻ. ജാമ്യത്തിനായി ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
Discussion about this post