ചെന്നൈ: സര്‍ക്കാര്‍ ബസില്‍ മിന്നല്‍ പരിശോധനയുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്. ബസിലെ സ്ത്രീ യാത്രക്കാരോട് വിശദമായി സംസാരിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. മുഖ്യമന്ത്രിയെ കണ്ടതോടെ യാത്രക്കാരിലും അമ്പരപ്പ് നിറഞ്ഞു.
மாநகரப் பேருந்தில் ஆய்வு செய்தபோது, மகளிர் முகத்தில் கண்ட மகிழ்ச்சி என்னையும் தொற்றிக்கொண்டது!
கண்ணகி நகர் #CoronaVaccine சிறப்புமுகாமைப் பார்வையிட்டேன். #COVID19-க்கு எதிரான போரில் மருத்துவத்துறையினருக்கு ஒத்துழைப்பு நல்குவோர் பாராட்டுக்குரியவர்கள்.
அறிவியல் வழியே நமக்கான வழி! pic.twitter.com/UbTyaYLGMt
— M.K.Stalin (@mkstalin) October 23, 2021
ചെന്നൈ ത്യാഗരായനഗറില്‍ നിന്ന് കണ്ണകി നഗറിലേക്ക് സര്‍വീസ് നടത്തുന്ന എം19ബി എന്ന സര്‍ക്കാര്‍ ടൗണ്‍ ബസിലായിരുന്നു മിന്നല്‍ പരിശോധന. മെഗാ വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ചില വാക്സിനേഷൻ കേന്ദ്രങ്ങൾ സന്ദർശിക്കാൻ പോകവെയാണ് സ്റ്റാലിൻ കണ്ണഗി നഗറിൽ നിന്ന് ബസ്സിൽ കയറിയത്. സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ, ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ചിരുന്നു. അതേ കുറിച്ചും അദ്ദേഹം യാത്രക്കാരായ സ്ത്രീകളോട് വിശദമായി ചോദിച്ചറിഞ്ഞു.
വലിയ ആവേശത്തോടെയാണ് സ്ത്രീകള്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിനെ വരവേറ്റത്. ബസിനുള്ളില്‍ ഒപ്പം നിന്ന് സെല്‍ഫി എടുക്കാനും സ്ത്രീകള്‍ മത്സരിച്ചു. ബസില്‍ നിന്നും ഇറങ്ങിയ ശേഷം ഔദ്യോഗിക വാഹനത്തില്‍ മടങ്ങുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സ്റ്റാലിന് തന്നെ പങ്കുവെച്ചു. വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.
Watch | Tamil Nadu CM @mkstalin boards a bus in #Chennai, interacts with passengers pic.twitter.com/utt3GdyUlW
— The Indian Express (@IndianExpress) October 23, 2021
നേരത്തെ, സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പോലീസ് സ്റ്റേഷനിലും പലതവണ സ്റ്റാലിന് മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നു. കൊവിഡ് വാക്സിന് വിതരണവും മുഖ്യമന്ത്രി സ്റ്റാലിന് പരിശോധിച്ചു.
Discussion about this post