ന്യൂഡല്‍ഹി: വിമാനത്താവളത്തിലെ പരിശോധനയ്ക്കു കൃത്രിമക്കാല്‍ ഊരിമാറ്റേണ്ടി വരുന്നതില്‍ പ്രതിഷേധിച്ച് വിഡിയോ പങ്കുവച്ച നടിയും നര്‍ത്തകിയുമായ സുധാ ചന്ദ്രന് പിന്തുണ പ്രഖ്യാപിച്ച് ബോളിവുഡ് നടി കങ്കണാ റണാവത്ത്. സുധാ ചന്ദ്രന് മുതിര്‍ന്ന കലാകാരിയാണെന്നും മികച്ച നര്‍ത്തകിയും നടിയുമാണെന്നും അര്‍ഹമായ ബഹുമാനം ലഭിക്കണമെന്നും താരം പറഞ്ഞു.
സുധാ ചന്ദ്രന് ഒരു മുതിര്‍ന്ന കലാകാരിയാണ്. മികച്ച നര്‍ത്തകിയും നടിയുമാണ്. കാല് നഷ്ടപ്പെട്ടിട്ടും അവര്‍ നൃത്തരംഗത്ത് വലിയ ഉയരങ്ങള്‍ നേടി. അവര്‍ക്ക് അര്‍ഹമായ ബഹുമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.’ കങ്കണ സമൂഹമാധ്യമത്തില്‍ കുറിച്ചു.
കൃത്രിമക്കാല്‍ ഊരുന്നതു വേദനാജനകമാണെന്നും തന്നെപ്പോലുള്ള മുതിര്‍ന്ന പൗരന്മാര്ക്ക് ഇത്തരം പരിശോധനകള്‍ ഒഴിവാക്കാന്‍ പ്രത്യേകം കാര്‍ഡ് നല്‍കണമെന്നും സുധാ ചന്ദ്രന് വിഡിയോ സന്ദേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് അഭ്യര്‍ഥിച്ചിരുന്നു. വിഡിയോ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ വിമാനത്താവളങ്ങളിലെ സുരക്ഷാ ചുമതല വഹിക്കുന്ന കേന്ദ്ര വ്യവസായ സുരക്ഷാ സേന (സിഐഎസ്എഫ്) ക്ഷമാപണം നടത്തി രംഗത്ത് വന്നിരുന്നു.
Discussion about this post