മുംബൈ: തെരഞ്ഞെടുപ്പകളില്‍ നേരിട്ട തോല്‍വിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായേയും പരോക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. വിജയത്തിന്റെ മേന്മ സ്വന്തമാക്കാന്‍ മത്സരിക്കുന്നവര്‍ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനും തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. പൂണെ ജില്ലാ അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്ക്സ് അസോസിയേഷന് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിജയത്തിന് ഒരുപാട് അവകാശികളുണ്ടാകും. എന്നാല്‍ പരാജയം അനാഥനാണ്. വിജയം നേടുമ്പോള്‍ അതിന്റെ മേന്മ സ്വന്തമാക്കാന്‍ മത്സരമുണ്ടാകും. എന്നാല്‍ പരാജയപ്പെടുമ്പോള്‍ എല്ലാവരും പരസ്പരം വിരല്‍ ചൂണ്ടുമെന്ന്ും ഗഡ്കരി പറഞ്ഞു.
തോല്‍വിയുടെ ഉത്തരവാദിത്വം എറ്റെടുക്കാനുള്ള പ്രവണത നേതൃത്വം കാണിക്കണം. അതുവരെ നേതൃത്വത്തിന്റെ ആത്മാര്‍ഥത തെളിയിക്കപ്പെടുകയില്ലെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.
Discussion about this post