ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ കനത്ത മഞ്ഞുവീഴ്ച. മഞ്ഞുവീഴ്ചയിൽ 11 പർവതാരോഹകർ മരിച്ചതായി റിപ്പോർട്ട്. ഒക്ടോബർ 18ന് പുറപ്പട്ടവരാണ് മരിച്ചത്. ലംഖാഗ പാസിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കാനുള്ള ദൗത്യം തുടങ്ങി എയർഫോഴ്സ്.
സമുദ്രനിരപ്പിൽ നിന്ന് 17000 അടി ഉയരത്തിലാണ് വിനോദ സഞ്ചാരികളും ഗൈഡുകളുമടക്കം 17 പേർ കനത്ത മഞ്ഞുവീഴ്ച മൂലം കുടുങ്ങിയത്. ഇതിൽ 11 പേരും മരിച്ചുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഹിമാചൽപ്രദേശിലെ കിന്നൗർ ജില്ലയുമായും ഉത്തരാഖണ്ഡിലെ ഹർസിൽ ജില്ലയുമായും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് ലംഖാഗ പാസ്.
പർവതാരാഹോകർ കുടുങ്ങിയതിനെ തുടർന്ന് രക്ഷാ പ്രവർത്തനത്തിന് അധികൃതർ എയർഫോഴ്സിന്റെ സഹായം തേടുകയായിരുന്നു. തുടർന്ന് തിരച്ചിലിനായി രണ്ട് എഎൽ ഹെലികോപ്ടറുകൾ ഹർസിലിലെത്തി. ഒക്ടോബർ 20ന് എൻഡിആർഎഫ് സംഘം പ്രവേശനം അനുവദനീയമായ 19,500 അടി ഉയരത്തിൽ തിരച്ചിൽ നടത്തുകയാണ്. കനത്ത മഞ്ഞുവീഴ്ചയും കാറ്റുമാണ് രക്ഷാദൗത്യത്തിന് തിരിച്ചടിയായിരിക്കുകയാണ്
Discussion about this post