ട്രെയിനില്‍ നിന്നു പ്ലാറ്റ്ഫോമിലേയ്ക്ക് ഇറങ്ങുന്നതിനിടെ വഴുതിവീണ ഗര്‍ഭിണിയായ യുവതിക്ക് രക്ഷകനായി റയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിലെ ഉദ്യോഗസ്ഥന്. തലനാരിഴയ്ക്കാണ് യുവതി ജീവിതത്തിലേയ്ക്ക് കരകയറിയത്. മുംബൈയിലെ കല്യാണ്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനില്‍ നിന്നും നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കാല് തെറ്റിയ യുവതി ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലേക്കാണ് വീണത്.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. 22 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പ്ലാറ്റ്ഫോമില്‍ യാത്രക്കാരുടെ തിരക്ക് ദൃശ്യമാണ്. ട്രെയിന്‍ നീങ്ങിത്തുടങ്ങുന്നതിനിടെ ഗര്‍ഭിണി അതില്‍ നിന്നും ഇറങ്ങാന്‍ ശ്രമിക്കുന്നതും കാണാം. യുവതി ഇറങ്ങാന്‍ ശ്രമിക്കുന്നതു കണ്ട് കോണ്‍സ്റ്റബിള്‍ അവര്‍ക്കരികിലേക്ക് നീങ്ങിയെങ്കിലും അപ്പോഴേക്കും കാല്‍വഴുതി താഴെ വീഴുകയായിരുന്നു.
Railway Protection Force (RPF) staff Shri S R Khandekar saved the life of a pregnant woman who had slipped while attempting to de-board a moving train at Kalyan railway station today.
Railway appeals to passengers not to board or de-board a running train.@RailMinIndia pic.twitter.com/68imlutPaY
— Shivaji M Sutar (@ShivajiIRTS) October 18, 2021
എങ്കിലും ട്രാക്കിലേക്ക് വീഴുന്നതിനു മുന്‍പായി യുവതിയുടെ കൈകളില്‍ കോണ്‍സ്റ്റബിളിന് പിടുത്തം കിട്ടിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. ഇതിനിടെ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന മറ്റു രണ്ട് യാത്രക്കാരും സഹായത്തിനെത്തി. ഉത്തര്‍പ്രദേശിലെ ഗോരക്പൂരിലേക്ക് പോകാനെത്തിയ യുവതിയും കുടുംബവും തെറ്റായ ട്രെയിന്‍ കയറുകയായിരുന്നു. ഇതു മനസ്സിലാക്കി തിരികെ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം.
Discussion about this post