ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാവിലെ 10 മണിക്കാണ് അഭിസംബോധന. പ്രധാനമന്ത്രിയുടെ ഓഫീസാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഏത് വിഷയത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
കോവിഡ് മഹാമാരിക്കെതിരായ പ്രതിരോധ കുത്തിവെപ്പെടുത്തവരുടെ എണ്ണം 100 കോടി പിന്നിട്ട് രാജ്യം ചരിത്രനേട്ടമുണ്ടാക്കിയതിന്റെ സന്തോഷം മോഡി പങ്കുവെച്ചിരുന്നു. പിന്നാലെയാണ് മോഡി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
PM @narendramodi will address the nation at 10 AM today.
— PMO India (@PMOIndia) October 22, 2021
‘നൂറുവര്‍ഷത്തിനിടെയുണ്ടായ ഏറ്റവുംവലിയ മഹാമാരിക്കെതിരേ ശക്തമായ സുരക്ഷാകവചമാണ് 100 കോടി പ്രതിരോധവാക്സിന്‍ നല്‍കിയതിലൂടെ രാജ്യം തീര്‍ത്തിരിക്കുന്നത്. വാക്സിന് നിര്‍മാണക്കമ്പനികളുടെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാക്സിന് എത്തിച്ചവരുടെയും സേവനം മറക്കാനാവില്ല. രാജ്യത്തെ ശാസ്ത്ര, സംരംഭക രംഗങ്ങളുടെയും 130 കോടി ജനങ്ങളുടെയും മഹാവിജയമാണിത്’ മോഡി ട്വിറ്ററില്‍ കുറിച്ചു.
Discussion about this post