മുംബൈ : ക്രൂയിസ് കപ്പലിലെ ലഹരിവിരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന് ഖാനെ ജയിലില്‍ സന്ദര്‍ശിച്ചതിന് പിന്നാലെ ഷാറൂഖിന്റെ വസതിയായ മന്നത്തില്‍ എന്‍സിബി റെയ്ഡ്. രാവിലെയാണ് ഷാറൂഖ് ആര്യനെ കാണാന്‍ ജയിലിലെത്തിയത്. ഇതിന് പിന്നാലെ എന്‍സിബി ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കെത്തുകയായിരുന്നു.
Mumbai | A team of Narcotics Control Bureau arrives at actor Shah Rukh Khan's residence 'Mannat' pic.twitter.com/W3h24x8fzs
— ANI (@ANI) October 21, 2021
ബോളിവുഡ് നടി അനന്യ പാണ്ഡെയുടെ വീട്ടിലും ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുന്നതായാണ് റിപ്പോര്‍ട്ട്. ആര്യന് ഖാന്റെ വാട്സ്ആപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് നടിയുടെ വീട്ടിലെ റെയ്ഡെന്നാണ് വിവരം. ചോദ്യം ചെയ്യലിനായ് അനന്യയെ വിളിപ്പിച്ചിട്ടുണ്ട്.
Mumbai | A team of Narcotics Control Bureau arrives at the residence of actor Ananya Pandey. A team of NCB is also present at Shah Rukh Khan's residence
Visuals from Ananya Pandey's residence pic.twitter.com/U5ssrIxpph
— ANI (@ANI) October 21, 2021
ആഢംബരക്കപ്പലിലെ ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരേണ്ടതുണ്ട് എന്നും കേസന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കഴിഞ്ഞ ദിവസം എന്‍സിബി ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. മന്നത്തില്‍ റെയ്ഡ് തുടരുന്നതായാണ് റിപ്പോര്‍ട്ട്.
Discussion about this post