ഡെറാഡൂണ്‍ : ഉത്തരാഖണ്ഡില്‍ നാല് ദിവസമായി തുടരുന്ന കനത്ത മഴയ്ക്ക് ശമനം. മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 48 ആയി. നൂറോളം പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
മഴ കുറഞ്ഞ സാഹചര്യത്തില്‍ കേദാര്‍നാഥ് തീര്‍ഥയാത്ര പുനരാരംഭിക്കുകയും യമുനോത്രി-ഗംഗോത്രി ദേശീയപാതയിലെ ഗതാഗരം പുനസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. കുമയൂണിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായിരിക്കുന്നത്. ആയിരത്തിലധികം പേരെ ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മേഘവിസ്ഫോടനത്തിന് ശേഷം മഴ ശക്തിപ്രാപിച്ചതാണ് ഉത്തരാഖണ്ഡില്‍ സ്ഥിതി വഷളാക്കിയത്.
മഴക്കെടുതിയില്‍ നിരവധി വീടുകളും റോഡുകളും ഒലിച്ച് പോവുകയും പാലങ്ങള്‍ തകരുകയും ചെയ്തിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. പ്രളയക്കെടുതി വിലയിരുത്താന്‍ കേന്ദ്രമന്ത്രി അമിത് ഷാ ഇന്ന് ഉത്തരാഖണ്ഡിലെത്തും.
Discussion about this post