ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ അപകീര്‍ത്തി പരാമര്‍ശവുമായി ബിജെപി നേതാവ്. രാഹുല്‍ ലഹരിമരുന്ന് കച്ചവടക്കാരനും ലഹരിമരുന്നിന് അടിമയുമാണെന്നായിരുന്നു കര്‍ണാടക ബി.ജെ.പി നേതാവ് നളിന്‍ കുമാര്‍ കതീല് പറഞ്ഞത്. പരാമര്‍ശം ഇപ്പോള്‍ വിവാദത്തിലെത്തി നില്‍ക്കുകയാണ്.
”ആരാണ് രാഹുല്‍ ഗാന്ധി? ഞാന്‍ അത് പറയുന്നില്ല. രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് വില്പനക്കാരനുമാണ്. അത് മാധ്യമങ്ങളില്‍ വന്നതാണ്. നിങ്ങള്‍ക്ക് പാര്‍ട്ടി നടത്താന്‍
പോലും കഴിയില്ല,” അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരിഹസിച്ചുകൊണ്ട് കര്‍ണാടക കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലിലെ ട്വീറ്റിന് പിന്നാലെയായിരുന്നു രാഹുല്‍ ഗാന്ധിയെ ആക്ഷേപിച്ച് കൊണ്ട് ബിജെപി നേതാവ് കുറിപ്പ് പങ്കിട്ടത്.
Discussion about this post