മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത അനന്തരവനെ പുറത്തിറക്കാന്‍ കുത്തിയിരിപ്പ് ധര്‍ണ്ണ നടത്തി കോണ്‍ഗ്രസ് എംഎല്‍എ. രാജസ്ഥാന് കോണ്‍ഗ്രസ് എംഎല്‍എയായ മീന കുന്‍വാറും ഭര്‍ത്താവ് ഉമൈദ് സിങ്ങും ജോധ്പൂരിലെ ഷേര്ഗഡിലെ രത്തനഡ പോലീസ് സ്റ്റേഷനകത്താണ് ഞായറാഴ്ച കുത്തിയിരുപ്പ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
തന്റെ അനന്തരവനെ വിട്ടയയ്ക്കണമെന്ന് പോലീസിനോട് ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. എല്ലാ കുട്ടികളും മദ്യപിക്കുന്നവരാണ്. അതൊന്നും വലിയ തെറ്റല്ല. തെറ്റുചെയ്യാത്തവരായി ആരുമില്ലെന്നും ധര്‍ണ്ണയ്ക്കിടെ എംഎല്‍എ പറയുന്നുണ്ട്. പ്രതിയെ മോചിപ്പിക്കാന്‍ പോലീസുകാരോട് ആവശ്യപ്പെട്ടത് റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നും എംഎല്‍എ പറയുന്നുണ്ട്.
Jodhpur | In a viral video, Congress MLA Meena Kanwar & her husband were seen staging a dharna at a police station over the release of their kin who were caught allegedly for drunk driving. In the video, she was heard saying, "all kids drink."
(Screenshot from the viral video) pic.twitter.com/gNEAUAwmCH
— ANI (@ANI) October 19, 2021
കഴിഞ്ഞ ദിവസം ഇതേ സ്റ്റേഷനിലെ പോലീസുകാരെ സസ്പെന്‍ഡ് ചെയ്തത് മറന്നോ എന്നു ചോദിച്ചായിരുന്നു എംഎല്‍എയുടെ ഭീഷണി. ഇതിനിടെ കുറച്ച് മാന്യതയോടെ സംസാരിക്കാന്‍ ദമ്പതികളോട് ഒരു പോലീസ് ഉദ്യോഗസ്ഥന് ആവശ്യപ്പടുന്നുണ്ടെങ്കിലും ഉമൈദ് സിംഗ് താനത് ചെയ്യില്ലെന്ന് മറുപടി പറയുന്നതും വീഡിയോയില്‍ കാണാം.
Discussion about this post