ന്യൂഡല്‍ഹി : പാക്കിസ്ഥാനുമായി നല്ല ബന്ധമല്ലാത്തതിനാല്‍ ദുബായില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ-പാക് മത്സരം പുനപരിശോധിക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിഗാജ് സിങ്. ഒക്ടോബര്‍ 24നാണ് മത്സരം.
ജമ്മുകശ്മീരില്‍ സാധാരണക്കാര്‍ക്ക് നേരെ നടക്കുന്ന ഭീകരാക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഇന്ത്യ-പാക് മത്സരം നടക്കേണ്ടതുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം അത്ര നല്ല നിലയില്‍ അല്ലെങ്കില്‍ മത്സരം പുനപരിശോധിക്കണമെന്ന് മന്ത്രി അറിയിച്ചു.
ജമ്മുകശ്മീരില്‍ ഒരു മാസത്തിനിടെ പതിനൊന്ന് സാധാരണക്കാരാണ് വിവിധ ആക്രമണങ്ങളിലായി കൊല്ലപ്പെട്ടത്. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നേരെയും കശ്മീരില്‍ അക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്.