ചെന്നെ: എത്രയും വേഗം സ്കൂളുകൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് തനിക്ക് കത്തെഴുതിയ ആറാം ക്ലാസ് വിദ്യാർത്ഥിയെ നേരിട്ട് വിളിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. സ്കൂൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് ധർമപുരി ഒസൂർ ടൈറ്റൻ ടൗൺഷിപ്പിൽ താമസിക്കുന്ന പ്രജ്ന എന്ന വിദ്യാർത്ഥിനിയാണ് മുഖ്യമന്ത്രിയ്ക്ക് കത്തയച്ചത്.
കത്തിൽ ഫോൺ നമ്പുറും നൽകിയിരുന്നു. ഇതോടെ കുട്ടിയെ നേരിട്ട് വിളിക്കാൻ സ്റ്റാലിൻ തീരുമാനിക്കുകയായിരുന്നു.നവംബർ ഒന്നിന് എല്ലാ സ്കൂളുകളും തുറക്കുമെന്നും അധ്യാപകർ പറയുന്നത് അനുസരിച്ച് കോവിഡ് 19 മാനദണ്ഡങ്ങൾ പാലിക്കണമെന്ന് മുഖ്യമന്ത്രി വിദ്യാർത്ഥിക്ക് നിർദ്ദേശം നൽകി. മാസ് ധരിക്കണം, സാമൂഹിക അകലം പാലിക്കണം, നന്നായി പഠിക്കുകയും വേണമെന്നും സ്റ്റാലിൻ വിദ്യാർത്ഥിയോടെ പറഞ്ഞു.
തമിഴ്നാട്ടിൽ ഒമ്പത് മുതലുള്ള ക്ലാസുകൾ തുറന്ന സാഹചര്യത്തിലാണ് തങ്ങളുടെ ക്ലാസുകളും ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥി മുഖ്യമന്ത്രിയ്ക്ക് കത്തയച്ചത്. എന്നാൽ മുഖ്യമന്ത്രി തന്നെ വിളിച്ച് സംസാരിക്കുമെന്ന കരുതിയില്ലെന്ന് പ്രജ്ന പറയുന്നു. എന്റെ സ്കൂൾ എപ്പോൾ തുറക്കുമെന്ന് അറിയാൻ ആഗ്രഹിച്ചു. അതിനാലാണ് മുഖ്യമന്ത്രിക്ക് കത്തയച്ചതെന്നും പ്രജ്ന പറയുന്നു.
Discussion about this post