ന്യൂഡല്‍ഹി: സോഷ്യല്‍ ലോകത്താകെ ഒരു സംഖ്യയെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ച പുകയുകയാണ്. ട്വിറ്ററിലൂടെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പോസ്റ്റ് ചെയ്ത ഒരു സംഖ്യയാണ് ഈ കണ്‍ഫ്യൂഷനൊക്കെ ഉണ്ടാക്കിയിരിക്കുന്നത്.
638781 എന്ന സംഖ്യയാണ് സുഷമ സ്വരാജ് ട്വീറ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളില്‍ സജീവസാന്നിധ്യമായ മന്ത്രിയാകട്ടെ, ട്വീറ്റ് ചെയ്തപ്പോള്‍ തനിക്ക് അബദ്ധം പിണഞ്ഞതാണോയെന്നു പോലും വിശദീകരിക്കാതെ 20 മിനിറ്റിനകം ട്വീറ്റ് പിന്‍വലിച്ചു.
എങ്കിലും സൈര്‍ ലോകം വിഷയം വിട്ടില്ല, 638781 നു പിന്നിലെ നിഗൂഢതയുടെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് സോഷ്യല്‍മീഡിയ ‘ഗവേഷകര്‍’.
സിംഗപ്പൂരിലെ ഒരു പോസ്റ്റല്‍ കോഡാണെന്നാണ് ചിലരുടെ കണ്ടുപിടുത്തം. എന്തിന്റെയെങ്കിലും ഒറ്റത്തവണ പാസ്വേഡ് (ഒടിപി) ആയിരിക്കാമെന്നു മറ്റു ചിലര്‍ പറയുന്നു.
Discussion about this post