ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ റാംപുരില്‍ കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയുടെ വാര്‍ത്താസമ്മേളനത്തിനിടെ സീലിങ് തകര്‍ന്നുവീണു. മന്ത്രി സംസാരിക്കുന്നതിനിടെയാണ് സീലിങ്ങിലെ ചില ഭാഗങ്ങള്‍ താഴേക്ക് വീണത്. മന്ത്രിയുടെ ദേഹത്തേക്ക് വീഴാതെ കൂടെയുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തുകയും ചെയ്തു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
केंद्रीय मंत्री मुख्तार अब्बास नकवी के सिर पर विकास के बादल जमकर बरसे ।
रामपुर की प्रेस कांफ्रेंस में प्रधानमंत्री मोदी के कसीदे पढ़ रहे थे जिस दौरान हुआ हादसा । pic.twitter.com/rxPW2BSckc
— Srinivas BV (@srinivasiyc) October 14, 2021
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സംഘടിപ്പിച്ച ഹുനാര്‍ ഹാട്ട് പരിപാടിയുടെ ഭാഗമായിട്ടാണ് മന്ത്രി രാംപുരില്‍ എത്തിയത്. രാംപുരിലെ പരിപാടിയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 700ഓളം കലാകാരന്മാര് പങ്കെടുക്കുന്നുണ്ടെന്നും മന്ത്രി ട്വീറ്റ് ചെയ്തു.
“Hunar Haat” has been organised in Rampur (UP) from 16-25 Oct as a part of series of 75 "Hunar Haats" to be organised across country under #AzadiKaAmritMahotsav . About 700 artisans, craftsmen from more than 30 States/UTs are participating in #HunarHaat at Rampur. #VocalForLocal pic.twitter.com/A3JS5kPVgj
— Mukhtar Abbas Naqvi (@naqvimukhtar) October 14, 2021
Discussion about this post