ഭോപ്പാല്‍: ഗുരുതരമായ രോഗം കാണിച്ച് ജാമ്യത്തിലിറങ്ങിയ മലേഗാവ് സ്ഫോടനക്കേസ് പ്രതി പ്രജ്ഞാസിങ് താക്കൂര്‍ കബഡി കളിക്കുന്ന വീഡിയോ പുറത്ത്. ഭോപ്പാലില്‍ നിന്നുള്ള ലോക്സഭാംഗമായ പ്രജ്ഞാസിങ് തന്റെ മണ്ഡലത്തിലെ വനിതാ കളിക്കാര്‍ക്കൊപ്പം കബഡി കളിക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.
പ്രജ്ഞാസിങ് നൃത്തം ചെയ്യുന്നതിന്റെയും ബാസ്കറ്റ് ബോള്‍ കളിക്കുന്നതിന്റെയും വീഡിയോകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ മൂലം വീല്‍ചെയറിലാണ് സഞ്ചരിക്കുന്നതെന്നും അതിനാല്‍ നേരിട്ട് ഹാജരാവാനാവില്ലെന്നും പ്രജ്ഞാസിങ് കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വീഡിയോയും പുറത്തുവന്നിരിക്കുന്നത്.
कल गरबा आज भोपाल सांसद @SadhviPragya_MP आज मां काली के दर्शन के लिए पहुंचीं,वहां ग्राउंड में मौजूद खिलाड़ियों के अनुरोध पर महिला खिलाड़ियों के साथ कबड्डी खेली।😊 pic.twitter.com/X1wWOg55aW
— Anurag Dwary (@Anurag_Dwary) October 13, 2021
മലേഗാവ് സ്ഫോടനക്കേസിലെ പ്രതിയാണ് പ്രജ്ഞാസിങ് താക്കൂര്‍. 2017ലാണ് ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഇവര്‍ ജാമ്യത്തിലിറങ്ങിയത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഭോപ്പാലില്‍ നിന്ന് മത്സരിച്ചു ജയിച്ചു.
2008ലാണ് മലേഗാവിലെ മുസ്ലിം പള്ളിക്ക് സമീപം മോട്ടോര്‍ സൈക്കിളില്‍ സ്ഫോടനം നടത്തിയത്. ഇതില്‍ ആറുപേര്‍ മരിക്കുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷം ജനുവരിയിലാണ് ആരോഗ്യപ്രശ്നങ്ങള്‍ മൂലം നേരിട്ട് ഹാജരാവുന്നതില്‍ നിന്ന് കോടതി ഇവര്‍ക്ക് ഇളവ് അനുവദിച്ചത്.
Discussion about this post