ന്യൂഡല്‍ഹി: കുതിച്ചുയരുന്ന ഭക്ഷ്യഎണ്ണ വിലയില്‍ സര്‍ക്കാര്‍ ഇടപെടല്‍. പാംഓയില്‍ ഉള്‍പ്പടെയുള്ളവയുടെ അടിസ്ഥാന ഇറക്കുമതി തീരുവ ഒഴിവാക്കി. ഇതോടൊപ്പം കാര്‍ഷിക സെസില്‍ കുറവുവരുത്തുകയുംചെയ്തു. ഇതോടെ ഭക്ഷ്യ എണ്ണകളുടെ റീട്ടെയില്‍ വിലയില്‍ 10 രൂപമുതല്‍ 15 രൂപവരെ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. പാംഓയില്‍, സോയാബീന്‍, സൂര്യകാന്തി എണ്ണ എന്നിവയുടെ തീരുവയാണ് താല്‍ക്കാലികമായി ഒഴിവാക്കിയത്.
2022 മാര്‍ച്ച് 31വരെയാണ് ഇളവ്. പുതുക്കിയ നിരക്ക് പ്രകാരം അസംസ്കൃത പാം ഓയിലിന് 8.2ശതമാനവും സണ്‍ഫ്ളവര്‍ ഓയിലിനും സോയാബീന്‍ എണ്ണക്കും 5.5ശതമാവുമാണ് തീരുവ ബാധകമാകുക. സംസ്കരിച്ച സൂര്യകാന്തി, സോയാബീന്‍ പാം ഓയിലുകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 32.5ശതമാനത്തില്‍നിന്ന് 17.5ശതമാനവുമയും കുറച്ചിട്ടുണ്ട്.
അസംസ്കൃത പാമോയിലിന് കാര്‍ഷിക-ഇന്‍ഫ്രസ്ട്രേക്ചര്‍ ഡെവലപ്മെന്റ് സെസായി 17.5ശതമാനവും സണ്‍ ഫ്ളവര്‍ ഓയിലിനും സോയാബീന്‍ എണ്ണക്കും 20ശതമാനവുമാണ് ഈടാക്കിയിരുന്നത്. ഇത് യഥാക്രമം 7.5ശതമാനവും 5ശതമാനവുമായി കുറയും.
Discussion about this post