ചെന്നൈ: തമിഴ്നാടിന്റെ വികസനം ലക്ഷ്യമിട്ട് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം മത്സരിക്കുമെന്ന് കമല്ഹാസന്. തമിഴ്നാടിന്റെ വികസനമായിരിക്കും മക്കള്‍ നീതി മയ്യം തെരഞ്ഞെടുപ്പില്‍ മുഖ്യ പ്രചാരണായുധമാക്കുക. തുറന്ന മനസുള്ള പാര്‍ട്ടികളുമായി തെരഞ്ഞെടുപ്പില്‍ സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനായി കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. തമിഴ് സംസ്കാരത്തെ മാറ്റാന്‍ ശ്രമിക്കുന്ന പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കില്ലെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു.
നേരത്തെ തമിഴ്നാട്ടിലെ 20 നിയമസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കമല്‍ഹാസന്റെ പാര്‍ട്ടി തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലോക്സഭ തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
Discussion about this post