ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. നെഞ്ചിലെ അണുബാധയ്ക്കൊപ്പം ശ്വാസതടസവും നേരിട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഡോ. രണ്‍ദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിനാണ് മന്മോഹന് സിംഗിന്റെ ചികിത്സയുടെ മേല്‍നോട്ടം വഹിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമെന്ന് ഔദ്യോഗിക വിശദീകരണം.
കഴിഞ്ഞ മൂന്ന് ദിവസമായി അദ്ദേഹത്തിന് പനിയുണ്ടായിരുന്നു. രക്തത്തിലെ ഗ്ലൂക്കോസ് നിലയും താഴ്ന്നിരുന്നു. ശ്വാസതടസമടക്കമുള്ള പ്രയാസങ്ങള്‍ നേരിട്ടതിനെ തുടര്‍ന്നാണ് മന്മോഹന് സിംഗിനെ ആശുപത്രിയിലെത്തിച്ചത്.
നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നാണ് മന്മോഹന് സിംഗിന്റെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ മന്മോഹന് സിംഗിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
There are some unsubstantiated rumours with regards to former PM, Dr Manmohan Singh ji’s health. His condition is stable.
He is undergoing routine treatment. We will share any updates as needed. We thank our friends in media for their concern.— pranav jha (@pranavINC) October 13, 2021
Discussion about this post