ലഖ്നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധം പല സംസ്ഥാനങ്ങളും രാജ്യങ്ങളും വരെ മാതൃകയാക്കുന്നുവെന്ന് അവകാശപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
യുപിയിലെ കോവിഡിനെക്കുറിച്ചുള്ള ഐഐടി കാണ്‍പൂറിന്റെ പഠനം റിലീസ് ചെയ്ത് സംസാരിക്കുകയായിരുന്നു യോഗി. ”വലിയ ജനസംഖ്യയുള്ളത് കൊണ്ടുതന്നെ ഉത്തര്‍പ്രദേശിന് വലിയ വെല്ലുവിളികള്‍ ഉണ്ടായിരുന്നു. സൗകര്യങ്ങളുടെ അപര്യാപ്തതയും തൊഴിലാളികളുടെ ഒഴുക്കും ഉണ്ടായിരുന്നു. പക്ഷേ ഇന്ന് ഉത്തര്‍പ്രദേശ് കോവിഡ് കൈകാര്യം ചെയ്ത രീതി നിരവധി സംസ്ഥാനങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും വരെ മാതൃകയാണ്”.
”പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാജ്യത്തിന്റെ ആരോഗ്യമേഖല ശക്തിപ്പെട്ടില്ലായിരുന്നെങ്കില്‍ മഹാമാരിക്കെതിരെ പൊരുതാന്‍ രാജ്യത്തിന് സാധിക്കുമായിരുന്നില്ല. ജനങ്ങളുടെ ജീവന് രക്ഷിക്കാന്‍ മാത്രമല്ല, ഉത്തര്‍പ്രദേശില്‍ ചികിത്സ സൗകര്യങ്ങള്‍ വിപുലപ്പെടുത്താനും ഞങ്ങള്‍ക്കായി” -യോഗി പറഞ്ഞു.
Discussion about this post