പഞ്ച്ഗുള: പ്രണയിച്ച് ഒളിച്ചോടി ഹോട്ടൽമുറിയിൽ വച്ച് കൗമാരക്കാർ നടത്തിയ വിവാഹത്തിന് നിയമസാധുതയില്ലെന്ന് വിധി പറഞ്ഞ് കോടതി. വിവാഹം കോടതി സാധുവാക്കി. വിവാഹം നിലനിൽക്കുന്നതല്ലെന്ന് വിധിച്ച കോടതി ദമ്പതികളിൽ നിന്ന് 25000 രൂപ പിഴ ഈടാക്കാനും ഉത്തരവിട്ടു.
ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഇരുവരും വിവാഹിതരായത്. വരന് 19 വയസും അഞ്ച് മാസവും പെൺകുട്ടിക്ക് 20 വയസുമായിരുന്നു പ്രായം. ഹരിയാനയിലെ പഞ്ച്ഗുള സ്വദേശികളാണ് ഇരുവരും. ഹോട്ടൽമുറിയിലെ പാത്രം ഹോമകുണ്ഡമാക്കി മതാചാരപ്രകാരമായിരുന്നു വിവാഹം. വിവാഹത്തിന് മറ്റു രേഖകളോ, ചിത്രങ്ങളോ ഒന്നും ഉണ്ടായിരുന്നതുമില്ല. വീട്ടുകാർ ബലം പ്രയോഗിച്ച് പിരിക്കാനൊരുങ്ങിയതോടെയാണ് സുരക്ഷ തേടി ഇവർ ഹൈക്കോടതിയെ സമീപിച്ചത്.
അഗ്നിസാക്ഷിയാക്കി വരണമാല്യം ചാർത്തിയെന്നെല്ലാം കോടതിയിൽ ബോധിപ്പിച്ചെങ്കിലും പ്രായപൂർത്തി ആവാത്തതിനാൽ വിവാഹം അസാധുവാണെന്നായിരുന്നു കോടതി വിധിച്ചത്.
അതേസമയം, ജീവന് ഭീഷണിയുണ്ടെന്ന ഇരുവരുടെയും വാദം അംഗീകരിച്ച കോടതി ഇവർക്ക് സുരക്ഷ നൽകാൻ പഞ്ച്ഗുള പോലീസിന് നിർദേശം നൽകി.
Discussion about this post