ശ്രീനഗര്‍ : ദക്ഷിണ കശ്മീരില്‍ പുല്‍വാമ ജില്ലയിലെ അവന്തിപ്പോറയില്‍ നടന്ന ഏറ്റുമുട്ടലില്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരനെ സുരക്ഷാസേന വധിച്ചതായി റിപ്പോര്‍ട്ട്. ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ ഷാം സോഫിയെയാണ് സുരക്ഷാസേന വധിച്ചത്.
Top JeM Commander #terrorist Sham Sofi killed in Tral #Encounter: IGP Kashmir@JmuKmrPolice
— Kashmir Zone Police (@KashmirPolice) October 13, 2021
അവന്തിപ്പോറയിലെ ട്രാല്‍ മേഖലയില്‍ തില്‍വാനി മൊഹല്ലയിലാണ് ഏറ്റമുട്ടല്‍ നടന്നത്. ഈ പ്രദേശത്ത് ഒന്നോ രണ്ടോ ഭീകരവാദികള്‍ ഉണ്ടെന്നാണ് സുരക്ഷാസേനയുടെ സംശയം. മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിന് പിന്നാലെ സിആര്‍പിഎഫും പോലീസും സംയുക്ത ഓപ്പറേഷന്‍ ആരംഭിച്ചു.മേഖലയിലെത്തിയ പോലീസിന് നേര്‍ക്ക് ഒളിച്ചിരുന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയും ഇവര്‍ തിരിച്ചടിയ്ക്കുകയുമായിരുന്നു.
ജമ്മു കശ്മീരില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ഏറ്റുമുട്ടലാണിത്. നാല് ഏറ്റുമുട്ടലുകളിലായി ഇതുവരെ ഏഴ് ഭീകരരെ സുരക്ഷാസേന വധിച്ചതായാണ് വിവരം.
Discussion about this post