ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വാനോളം പുകഴ്ത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സാധാരണക്കാരുടെയും പിന്നോക്ക വിഭാഗത്തിന്റെയും ഉന്നമനത്തിന് വേണ്ടിയാണ് പ്രധാനമന്ത്രി പ്രവര്‍ത്തിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു.
അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടി മോഡി സര്‍ക്കാര്‍ ധാരാളം പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അമിത് ഷാ അവകാശപ്പെട്ടു. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ സ്ഥാപക ദിനത്തില്‍ സംസാരിക്കവേയായിരുന്നു അമിത് ഷായുടെ അവകാശവാദം. മോഡി സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ ജനങ്ങളുടെ മനുഷ്യാവകാശം സംരക്ഷിക്കുന്നവയാണെന്നും അമിത് ഷാ പറഞ്ഞു.
മോഡി ഒരു ഏകാധിപതി അല്ലെന്നും ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന നേതാവാണെന്ന് കഴിഞ്ഞ ദിവസവും മോഡിയെ പുകഴ്ത്തി അമിത് ഷാ പറഞ്ഞിരുന്നു.
മോഡി ഏകാധിപതിയല്ലെന്നും അദ്ദേഹത്തെ പോലെ ഒരു കേള്‍വിക്കാരനെ താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും അമിത് ഷാ പറഞ്ഞിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി ഭരണാധികാരിയായി 20 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ പശ്ചാത്തലത്തില്‍ സന്‍സാദ് ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അമിത് ഷായുടെ പ്രതികരണം.