ബംഗളൂരു: കനത്ത മഴയെ തുടര്‍ന്ന് ബംഗളൂരു നഗരത്തില്‍ പലയിടത്തും വെള്ളംകയറി. വിമാനത്താവളത്തിലും വെള്ളം കയറിയതോടെ ടെര്‍മിനലില്‍ എത്താന്‍ ട്രാക്ടറുകളുടെ ആശ്രയിച്ച് യാത്രികര്‍. പെരുമഴയെ തുടര്‍ന്ന് കെംബഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്.
You can hear this gentleman saying "Looks like Airport is flooded too".
Namma #Bengaluru Airport#BengaluruRains#Bangalore @NammaBengaluroo @unitedbengaluru @WeAreBangalore@CitizenKamran @bengaluru @bangalore @BangaloreBuzz @NammaKarnataka_ #Karnataka pic.twitter.com/0qx6sGtYOz
— Syed Aftab Hussain 🇮🇳 (@sajhm13) October 11, 2021
ഇതോടെ, ടെര്‍മിനലിലേയ്ക്ക് എത്താന്‍ കാറുകളില്‍ സാധിക്കാതെ വന്നു. ശേഷം ട്രാക്ടറുകളെ ആശ്രയിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സൈബറിടത്ത് പ്രചരിക്കുന്നുണ്ട്. എയര്‍പോട്ടിലേക്കുള്ള മിക്ക റോഡുകളിലും ജലനിരപ്പ് ഉയര്ന്നിരുന്നിക്കുകയാണ്. ടെര്‍മിനലിലെ പിക് അപ്പ്, ഡ്രോപ്പ് ഇന്‍ പോയിന്റുകളില്‍ വെള്ളം കയറി.
Videos of Namma #Bengaluru Airport getting viral on WhatsApp. Roads are flooded with rain water.#BengaluruRains#Bangalore @NammaBengaluroo @unitedbengaluru @WeAreBangalore@CitizenKamran @bengaluru @bangalore @BangaloreBuzz @NammaKarnataka_ #Karnataka pic.twitter.com/C5RU09eriA
— Syed Aftab Hussain 🇮🇳 (@sajhm13) October 11, 2021
കനത്ത മഴയും മോശം കാലാവസ്ഥയും കാരണം ബംഗളൂരുവില്‍ നിന്ന് പുറപ്പെടേണ്ട നിരവധി വിമാനങ്ങള്‍ വൈകി. ഹൈദരാബാദ്, മംഗളൂരു, ചെന്നൈ, പുണെ, കൊച്ചി, മുംബൈ, പനജി എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് വൈകി പുറപ്പെട്ടത്. 11 വിമാനങ്ങളാണ് മോശം കാലാവസ്ഥയെ തുടര്‍ന്ന് ലാന്‍ഡിങ്, ഡിപാര്‍ച്ചര്‍ പ്രതിസന്ധി നേരിട്ടത്.
#WATCH | Karnataka: Heavy rainfall in Bengaluru causes waterlogging outside Kempegowda International Airport Bengaluru. Passengers were seen being ferried on a tractor outside the airport.
Visuals from last night. pic.twitter.com/ylHL6KrZof
— ANI (@ANI) October 12, 2021
Discussion about this post