ദിസ്പുർ: തനിക്ക് കുടിയേറ്റക്കാരായ മുസ്ലീങ്ങളുടെവോട്ട് വേണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ. മിയ വോട്ടുകൾ തനിക്കു വേണ്ടെന്നാണ് അസം മുഖ്യമന്ത്രി പറഞ്ഞത്. താൻ വോട്ട് തേടി അവരുടെ സമീപം പോകാറില്ല. അവർ തന്നെത്തേടിയും വരാറില്ലെന്ന് അസം മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യാടുഡെ കോൺക്ലേവിലാണ് അസം മുഖ്യമന്ത്രിയുടെ പരാമർശം. അസമിൽ ജീവിക്കുന്ന ബംഗാൾ വംശജരായ മുസ്ലിംകളെ പ്രാദേശികമായി വിളിക്കുന്നത് മിയ മുസ്ലിംകൾ എന്നാണ്. കുടിയേറ്റക്കാരായ മുസ്ലിംകൾ കാരണമാണ് അസമിൻറെ സംസ്കാരവും സ്വത്വവും നഷ്ടമായതെന്ന് സംസ്ഥാനത്തെ ജനങ്ങൾ കരുതുന്നുവെന്നും ഹിമാന്ത ബിശ്വ ശർമ പറഞ്ഞു.
ബംഗാൾ വംശജരായ മുസ്ലിംകളുടെ എണ്ണം വർധിച്ചതുകൊണ്ടാണ് അസമിൽ ഭൂമി കയ്യേറ്റങ്ങൾ നടക്കുന്നത്. ഇത് സ്വാതന്ത്ര്യത്തിന് മുൻപേ തുടങ്ങിയ പ്രക്രിയയാണ്. ചരിത്രത്തിൻറെ ഭാരം താൻ പേറുകയാണെന്നും അസം മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post