പീഡന പരാതിയിൽ നടപടിയെടുത്തില്ല; യുവതി പൊലീസ് സ്റ്റേഷനിൽ ജീവനൊടുക്കി

ലക്‌നൗ : പീഡന പരാതിയിൽ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് യുവതി പൊലീസ് സ്റ്റേഷനിൽ ജീവനൊടുക്കി .ഉത്തർപ്രദേശിലാണ് സംഭവം നടന്നത്. കുറ്റവാളിയുടെ പേരു സഹിതം ശനിയാഴ്ച പരാതി നൽകിയെന്നും പലവട്ടം പൊലീസിനെ സമീപിച്ചിട്ടും ഫലമുണ്ടായില്ലെന്നും .യുവതിയുടെ ഭർത്താവും ബന്ധുക്കളും പറഞ്ഞു.

പാലീസിനു വീഴ്ച സംഭവിച്ചെന്നു വ്യക്തമായതിനെത്തുടർന്ന് എസ്എച്ച്ഒ ചുന്ന സിങ്ങിനെ സസ്‌പെൻഡ് ചെയ്‌തെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു. എന്നാൽ, സ്റ്റേഷനിൽ വച്ചാണു യുവതി വിഷം കഴിച്ചതെന്ന വാർത്ത അധികൃതർ നിഷേധിച്ചിട്ടുണ്ട്.

 

Exit mobile version